road

ആലുവ: നഗരത്തിൽ ജില്ലാ ആശുപത്രി - നസ്രത്ത് റോഡ് തകർന്ന് തരിപ്പണമായിട്ടും അറ്റകുറ്റപ്പണി നടത്താതെ പൊതുമരാമത്ത് വകുപ്പ് ജനങ്ങളെ വെല്ലുവിളിക്കുന്നതായി ആക്ഷേപം. നിരവധി സംഘടനകൾ സമരം നടത്തിയിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. കേബിൾ സ്ഥാപിക്കാനായി ടാറിംഗ് വെട്ടിപ്പൊളിച്ചതിനെ തുടർന്ന് രണ്ട് വർഷത്തോളമായി റോഡ് തകർന്ന് കിടക്കുകയാണ്. കേബിൾ സ്ഥാപിച്ചവർ റോഡിന്റെ പുനർനിർമ്മാണത്തിനുള്ള തുക നഗരസഭയിൽ കെട്ടിവച്ചിട്ടാണ് പണി നടത്തിയത്. എന്നാൽ സാമ്പത്തിക പ്രശ്ങ്ങളാൽ നട്ടം തിരിയുന്ന നഗരസഭ ഭരണാധികാരികൾ ആ പണം ശമ്പളം നൽകാനും മറ്റുമായി വക മാറ്റി ചിലവഴിച്ചതായാണ് ആരോപണം.