കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലെ കൺസൾട്ടന്റ് എമർജൻസി ക്രിട്ടിക്കൽ കെയർ ഫിസിഷ്യൻ ഡോ. ബേസിൽ ബാബു ക്ലാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, വായനശാല സെക്രട്ടറി കെ.എം. മഹേഷ്, സാബുപൈലി, സി.ജി. ദിനേശ് തുടങ്ങിയവർ സംസാരിച്ചു.