mla
എൽദോസ് കുന്നപ്പിളളി എം. എൽ. എയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗം

പെരുമ്പാവൂർ : പെരുമ്പാവൂർ എം.എൽ.എയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും തുടർനടപടികൾക്ക് വേണ്ടി സമയപരിധികൾ വെച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനും വേണ്ടിയുള്ള യോഗം നടന്നു. യോഗത്തിൽ പെരുമ്പാവൂർ ബൈപാസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. സ്ഥലമെടുപ്പ് പൂർത്തിയാക്കി ഏപ്രിൽ മാസത്തോടെ ബൈപാസ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാകുമെന്ന് എം.എൽ.എ അറിയിച്ചു. ബൈപ്പാസുമായി ബന്ധപ്പെട്ട ജോലികൾ വേഗത്തിലാക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് നിർദ്ദേശം നൽകി. യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.