പെരുമ്പാവൂർ: ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി എറണാകുളം ജനറൽ ഹോസ്പിറ്റലിന്റെ ബ്ലഡ് ബാങ്കും മാറമ്പള്ളി എം.ഇ.എസ് കോളേജിലെ എൻ.സി.സി യൂണിറ്റും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. കോളേജ് സെക്രട്ടറി അഡ്വ.അബുൾ ഹസൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.മൻസൂർ അലി പി.പി, അസോസിയേറ്റീവ് എൻ.സി.സി ഓഫീസർ ലഫ്.ഇബ്രാഹിം സലിം.എം, മുഹമ്മദ് ഹാബീൽ, കാവ്യ.പി.എം, എറണാകുളം ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.റോയ് എബ്രഹാം എന്നിവർ സംസാരിച്ചു. 40 യൂണിറ്റ് ബ്ലഡ് കോളേജിൽ നിന്നും കൈമാറിയതായി സംഘാടകർ അറിയിച്ചു.