പെരുമ്പാവൂർ: പുതിയ തലമുറയെ വായനയിലേക്ക് അടുപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പറഞ്ഞു. പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലും മുനിസിപ്പൽ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ ടി. എം.സക്കീർഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഫൗസിയ കളപ്പാട്ടിനെ യോഗത്തിൽ ആദരിച്ചു. കലാഭവൻ മണി ഫെയിം കൃഷ്ണകുമാർ, കുട്ടികളുടെ പാട്ടുകാരി സാറ സജ്ജാദ്, മുനിസിപ്പൽ വൈസ് ചെയർമാൻ ഷീബ ബേബി, കൗൺസിൽ അംഗങ്ങളായ അഭിലാഷ്, പോൾ പാത്തിക്കൽ, അനിത പ്രകാശ്, ലത.എസ്.നായർ, ഐവ ഷിബു, സാലിത സിയാദ്, അരുൺകുമാർ.കെ.സി, ഷെമീന ഷാനവാസ് എന്നിവർ പങ്കെടുത്തു.