വൈപ്പിൻ: ഞാറക്കൽ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഞാറക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൈപ്പും കുടങ്ങളും നിരത്തി സമരം നടത്തി. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഭരണ സമിതി അംഗം പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് ഇറങ്ങി പോയിരുന്നു. സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് നിതിൻ ബാബു അദ്ധ്യക്ഷനായി. സാജു മാമ്പിള്ളി, റെനിൽ പള്ളത്ത്, വാസന്തി സജീവൻ, പ്രീതി ഉണ്ണികൃഷ്ണൻ, സോഫി വർഗീസ്,നിവിൻ കുഞ്ഞയിപ്പ്, കെ. കെ.സുമേഷ് , ജോഹൻ പരപ്പൻ, കെ. എസ്. ശ്രീയേഷ്, സിംസൺ തോമസ്, ബിജു ചീരശ്ശേരി, പി. ആർ. വിപിൻ, ടി. ബി. രാഹുൽ, ജിഫിൻ ജെയിംസ് എന്നിവർ പങ്കെടുത്തു.