cwfi
കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കൊച്ചി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കുമ്പളങ്ങി: കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊച്ചി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പള്ളുരുത്തി ഏരിയ സെക്രട്ടറി കെ.കെ.സുരേഷ് ബാബു അദ്ധ്യക്ഷനായി. സി.ഡബ്ല്യു.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം എം.കെ.അബി, കെ.എ. എഡ്വിൻ, കെ.ജെ.ആന്റണി, വി.സി. ബിജു എന്നിവർ സംസാരിച്ചു. തോപ്പുംപടി ബി.ടി.ആർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ.ജി. മനോഹരൻ, വിപിൻരാജ്, ഗോപാലൻ, എൻ.ജെ. ജോയി തുടങ്ങിയവർ നേതൃത്വം നൽകി.