മൂവാറ്റുപുഴ: നഗരത്തിലെ മാർക്കറ്റ് ബസ് സ്റ്റാൻഡ്, തർബിയത്ത് സ്‌കൂൾ പരിസരം എന്നിവിടങ്ങളിലെ തെരുവുനായ ശല്യത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റി നഗരസഭാ ചെയർമാൻ പി.പി.എൽദോസിനും മുനിസിപ്പൽ സെക്രട്ടറിക്കും പരാതി നൽകി. വെറ്റിനറി സർജൻമാരായ ഡോ.ഷമീം അബൂബക്കർ, ഡോ. കൃഷ്ണദാസ് എന്നിവരുമായി സംസാരിച്ച് നടപടികൾ സ്വീകരിക്കാമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. എം.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം ജനറൽ സെക്രട്ടറി അർഷാദ് അസീസ് മുളാട്ട്, മണ്ഡലം ട്രഷറർ താരിഖ് ഷാനവാസ്, മണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ അസലഫ് പട്ടമകുടി, ഉമർ തങ്ങൾ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.