
പെരുമ്പാവൂർ: താലൂക്ക് ആശുപത്രിയിൽ ദീർഘകാലം ശിശുരോഗ വിദഗ്ദ്ധനായിരുന്ന കുളങ്ങര ഡോ. കെ.പി. സേവ്യർ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരുമ്പാവൂർ സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഇടുക്കി ജില്ല മെഡിക്കൽ ഓഫീസർ, കെ.ജി.എം.ഒ ജില്ലാ പ്രസിഡന്റ്, ഐ.എം.എ പെരുമ്പാവൂർ ബ്രാഞ്ച് പ്രസിഡന്റ്, പെരുമ്പാവൂർ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡോളിയമ്മ. മക്കൾ: അജോ (കാനഡ), ജിജോ (ടി.സി.എസ്., ചെന്നൈ). മരുമക്കൾ: സംഗീത (പട്ടാറ, മുഹമ്മ), മിലി (മാളിയേക്കൽ, പാലക്കാട്).