മൂവാറ്റുപുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് ജില്ലയിൽ നേതൃത്വം കൊടുത്ത ടി.കെ. വത്സന്റെ ഓർമ്മപുതുക്കൽ സമ്മേളനം എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മാറാടി പി.പി.എസ്തോസ് സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി കെ .പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ ജോയിന്റ് സെക്രട്ടറി ലതാ ശിവൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി സജി ജോർജ്, സി.പി.എം മാറാടി ലോക്കൽ സെക്രട്ടറി എം.എൻ.മുരളി, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയാ പ്രസിഡന്റ് സുജാത സതീശൻ, യൂണിയൻ മാറാടി വില്ലേജ് സെക്രട്ടറി വത്സല ബിന്ദുക്കുട്ടൻ, പ്രസിഡന്റ് സി. എൻ.രാജപ്പൻ, കെ.വൈ. മനോജ്, എം.കെ.അജി എന്നിവർ സംസാരിച്ചു. യോഗത്തിൽ പുതിയ തൊഴിലാളികൾക്ക് ഐ.ഡി കാർഡ് വിതരണവും ചെയ്തു.