കൊച്ചി: ഉദയംപേരൂർ പഞ്ചായത്ത് 19-ാം വാർഡിൽ അഗ്രോ ന്യൂട്രീ ഗാർഡ് ഗ്രൂപ്പ് രൂപീകരണവും സൗജന്യ പച്ചക്കറി വിത്ത് വിതരണവും വാർഡ് മെമ്പർ എം.കെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എ.ഡി.എസ് ചെയർ പേഴ്സൺ മിനി ഷാജു, ഹെൽത്ത് ആശ വർക്കർ അന്ന ഷൈനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.