കോട്ടപ്പടി : ഉപ്പുകണ്ടത്തെ പത്മശ്രീ സ്വയം സഹായ സംഘം കാർഷിക മേഖലയ്ക്കും കർഷകർക്കും കൈത്താങ്ങായി ഗ്രാമച്ചന്ത ആരംഭിച്ചു. ഗ്രാമത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് ഗ്രാമത്തിലെ തന്നെ ഉപഭോക്താക്കൾക്ക് പരമാവധി കുറഞ്ഞ നിരക്കിൽ കൊടുക്കുന്ന ഒരു പദ്ധതിയാണ് അക്ഷയ ശ്രീ ലക്ഷ്യമിട്ടിട്ടുള്ളത്. അയിരൂർ പന്തയ്ക്കൽ ദേവി ക്ഷേത്രം മേൽശാന്തി സന്തോഷ്‌ തിരുമേനി ഭദ്ര ദീപം കൊളുത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ഷൈമോൾ ബേബി ആദ്യവില്പന നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. അക്ഷയശ്രീ ജില്ലാ ഫെഡറേഷൻ പ്രസിഡന്റ് ഡോ.ഗോപകുമാർ, അക്ഷയ പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി റെജി, ഷാബി നാരായണൻ, എം. കെ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.