കൊച്ചി​: കേരള കർഷക തൊഴി​ലാളി​ ക്ഷേമനി​ധി​ ബോർഡി​ൽ അംഗങ്ങളായ തൊഴി​ലാളി​കളുടെ ആനുകൂല്യങ്ങൾ നാലി​രി​ട്ടി​യായി​ വർദ്ധി​പ്പി​ക്കണമെന്ന് അഖി​ല കേരള കർഷക തൊഴി​ലാളി​ യൂണി​യൻ സംസ്ഥാന കമ്മി​റ്റി​ യോഗം ആവശ്യപ്പെട്ടു. ബോർഡി​ലേക്കുള്ള തൊഴി​ലാളി​കളുടെ അംശാദായവും ഭൂഉടമകളുടെ വി​ഹി​തവും കുത്തനെ വർദ്ധി​പ്പി​ച്ച സാഹചര്യത്തി​ലാണ് ആവശ്യം. തൊഴി​ലുറപ്പു തൊഴി​ലാളി​കളെ കർഷകതൊഴി​ലാളി​ ബോർഡി​ൽ തന്നെ ഉൾപ്പെടുത്താതെ പ്രത്യേക ക്ഷേമനി​ധി​ ബോർഡ് രൂപീകരി​ക്കുന്നത് ശരി​യല്ല. കർഷകത്തൊഴി​ലാളി​ ബോർഡി​ന് ഭീഷണി​യായ ഈ നീക്കത്തി​ൽ നി​ന്ന് സർക്കാർ പി​ന്തി​രി​യണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസി​ഡന്റ് കെ.കെ.പുരുഷോത്തമൻ അദ്ധ്യക്ഷനായി.