കോതമംഗലം: പിണ്ടിമന പഞ്ചായത്ത് 10, 11 വാർഡുകളിലെ അതിഥി തൊഴിലാളികളുകളുൾപ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇ -ശ്രം സ്മാർട്ട് കാർഡ് നൽകുന്നതിന് അയിരൂർപാടം ജാസ് പബ്ലിക് ലൈബ്രറിയിൽ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം വാർഡ് മെമ്പർ എസ്.എം.അലിയാർ

നിർവഹിച്ചു. ലാലി ജോയ്, എം.എൻ.എൽദോസ് ചാക്കോ, അരവിന്ദ് പി.വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.