കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു. ഭിന്നശേഷി കൂട്ടായ്മയിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യോഗത്തിൽ വികാരി ഫാ.ജോസ് പരുത്തുവയലിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മതമൈത്രി സംരക്ഷണസമിതി ചെയർമാൻ എ.ജി.ജോർജ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കൽ, ഫാ.ബേസിൽ കൊറ്റിക്കൽ, പള്ളി ട്രസ്റ്റിമാരായ അഡ്വ: സി. ഐ. ബേബി, ബിനോയ് മണ്ണഞ്ചേരി, പി. വി. പൗലോസ്, സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി എന്നിവർ പ്രസംഗിച്ചു.