
കൊച്ചി: രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ പേരിലുള്ള അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്‌കാരമുള്ള സമൂഹത്തിന് യോജിച്ചതല്ല കൊലപാതകം. തിരുവല്ലയിലെ കൊലപാതകം സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും സ്വാഭാവികമാണ്. അക്കാര്യങ്ങളിൽ ആരോഗ്യകരമായ ചർച്ചയാണ് ആവശ്യം. എതിരാളികളെ വകവരുത്തുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല. ഇത്തരം സംഭവങ്ങളിൽ പൊലീസ് പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.