കോലഞ്ചേരി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പെരുവുംമൂഴിക്ക് സമീപം കക്കൂസ് മാലിന്യം തള്ളിയ വാഹനം പുത്തൻകുരിശ് പൊലീസ് പി‌ടികൂടി. രണ്ട് മാസം മുമ്പാണ് ഇവിടെ മാലിന്യം തള്ളിയ ശേഷം വാഹനം കടന്നത്. പനങ്ങാട് അഴിക്കത്തറ അക്ഷയ് പ്രസാദിന്റെ ഉടമസ്ഥതയിലുള്ള മിനിലോറിയാണ് പിട‌ികൂടിയത്. മൂവാറ്റുപുഴയിൽ നിന്ന് ശേഖരിച്ച് മാലിന്യ പ്ളാന്റിലേക്ക് എന്ന പേരിൽ കൊണ്ടുപോയി പെരുവുമൂഴി വഴിയരികിൽ തള്ളിയശേഷമാണ് വാഹനവുമായി കടന്നത്. നമ്പർ പ്ളേറ്റ് മറച്ച് വച്ച് ഓടിയതിനാൽ സി.സി ടിവിയുൾപ്പടെ പരിശോധിച്ചാണ് വാഹനം കണ്ടെത്തിയത്.