santhoshbtrophy-kerala

കൊ​ച്ചി​:​ തു​ട​ക്കം പതിയെ.​ ​പി​ന്നെ​ ​മാ​ല​പ്പ​ട​ക്കം​ ​പൊ​ട്ടും​ ​പോ​ലെ​ ​ച​റ​പ​റ​ ​ഗോ​ളു​ൾ​ ​!​ ​അ​ട്ടി​മ​റി​ക്കാൻ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​ആ​ൻഡ​മാ​ൻ​ ​നി​ക്കോ​ബാ​റി​നെ​ ഏകപക്ഷീയമായ ​ഒ​മ്പ​ത് ​ഗോ​ളി​ന് ​ത​രി​പ്പ​ണ​മാ​ക്കി​ യോഗ്യതാ റൗണ്ടിലെ രണ്ടാം ജയം നേടി ,​ ​കേ​ര​ളം​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​ഫൈ​ന​ൽ​ ​റൗ​ണ്ടി​ലേ​ക്ക് ​ഒ​രു​ ​ചു​വ​ടു​കൂ​ടി​ ​അ​ടു​ത്തു.​ ​

ടി.​കെ.​ ​ജെ​സി​ൻ,​ ​മു​ഹ​മ്മ​ദ് ​സ​ഫ്‌​നാ​ദ്,​ ​നി​ജോ​ ​ഗി​ൽ​ബെ​ർ​ട്ട് ​എ​ന്നി​വ​ർ​ ​ഇ​ര​ട്ട​ ​ഗോ​ളു​ക​ൾ​ ​നേ​ടി​യ​പ്പോ​ൾ​ ​അ​ർ​ജു​ൻ​ ​ജ​യ​രാ​ജ്,​ ​വി​ബി​ൻ​ ​തോ​മ​സ്,​ ​സ​ൽ​മാ​ൻ​ ​ക​ള്ളി​യ​ത്ത് ​എ​ന്നി​വ​ർ​ ​ഓ​രോ​ത​വ​ണ​ ​വ​ല​കു​ലു​ക്കി.​ ​പ​ക​ര​ക്കാ​രാ​യി​ ​എ​ത്തി​യ​ ​താ​ര​ങ്ങ​ളാ​ണ് ​അ​ഞ്ച് ​ഗോ​ളു​ക​ൾ​ ​അ​ടി​ച്ചു​കൂ​ട്ടി​യ​ത്.​ ​മി​ന്നും​ ​വി​ജ​ത്തോ​ടെ​ ​കേ​ര​ളം​ ​പോ​യ​ന്റ് ​പ​ട്ടി​ക​യി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി.​ ​ദു​ർ​ബ​ല​രാ​യ​ ​ആ​ൻഡമാ​ൻ​ ​കേ​ര​ള​ത്തി​ന് ​ഒ​രു​ ​ഘ​ട്ട​ത്തി​ലും​ ​വെ​ല്ലു​വി​ളി​ ​ഉ​യ​ർ​ത്തി​യി​ല്ല.
​ക​ളി​മാ​റ്രി,​ ​ക​ള​റാ​യി
പ​രി​ശീ​ല​ക​ൾ​ ​ബി​നോ​ ​ജോ​ർ​ജ് ​ഫി​റ്റാ​യ​എ​ല്ലാ​ ​താ​ര​ങ്ങ​ൾ​ക്കും​ ​അ​വ​സ​രം​ ​ന​ൽ​കി​യ​ ​മ​ത്സ​ര​ത്തി​ന്റെ​ ​തു​ട​ക്കം​ ​മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു.​ ​കാ​ലി​നേ​റ്റ​ ​പ​രി​ക്ക് ​ഭേ​ദ​മാ​വാ​ത്ത​തി​നാ​ൽ​ ​ക്യാ​പ്റ്റ​ൻ​ ​ജി​ജോ​ ​ജോ​സ​ഫ് ​പു​റ​ത്തി​രു​ന്നു.​ ​വി.​മി​ഥു​ന് ​പ​ക​രം​ ​ഗോ​ൾ​കീ​പ്പ​ർ,​ ​ക്യാ​പ്റ്റ​ൻ​ ​ചു​മ​ത​ല​ക​ൾ​ ​എ​സ്.​ഹ​ജ്മ​ലി​ന് ​ന​ൽ​കി.​
ആദ്യ ഗോളിനായി കേ​ര​ള​ത്തി​ന് ​​ 39-ാം​ ​മി​നിറ്റ് ​വ​രെ​ ​കാ​ത്തി​രി​ക്കേ​ണ്ടി​ ​വ​ന്നു.​ ​ആ​ൻ​ഡ​മാ​ൻ​ ​ഗോ​ളി​ ​അ​ബ്ദു​ൽ​ ​അ​സീ​സ് 38-ാം​ ​മി​നി​റ്റ് ​വ​രെ​ ​ചാ​വേ​ർ​ ​പോ​ലെ​ ​പൊ​രു​തി.​ ​ഫി​നി​ഷിം​ഗി​ലെ​ ​പോ​രാ​യ്മ​ ​തി​രി​ച്ച​റി​ഞ്ഞ് ​കേ​ര​ളം​ ​ക​ളി​മാ​റ്റി​യ​തോ​ടെ​ ​മ​ത്സം​ ​ക​ള​റാ​യി.​ ​രാ​ജേ​ഷി​ന് ​പ​ക​രം​ ​നി​ജോ​ ​ക​ള​ത്തി​ലെത്തിയതോടെ​ ​ഗോ​ളും​ ​വ​ന്നു.​ ​ബു​ജൈ​റി​ന്റെ​ ​ലോം​ഗ്‌​റേ​ഞ്ച​ർ​ ​പോ​സ്റ്റി​ൽ​ ​ത​ട്ടി​ ​ബോ​ക്‌​സി​ന് ​മു​ന്നി​ൽ​ ​വീ​ണു.​ ​നി​ജോ​ ​അ​വ​സ​രം​ ​മു​ത​ലെ​ടു​ത്ത് വലകുലുക്കി.​ ​ആ​ദ്യ​പ​കു​തി​ ​അ​വ​സാ​നി​ക്കു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്പ് ​ഇ​ര​ട്ട​ ​ഗോ​ൾ​ ​നേ​ടി​ ​ജെ​സി​ൻ​ ​മാ​ജി​ക്ക്.​ ​ഇ​ത് ​ര​ണ്ടാം​ ​പ​കു​​തി​യി​ലെ​ ​ഗോ​ൾ​വേ​ട്ട​യു​ടെ​ ​സൂ​ച​ന​ ​മാ​ത്ര​മാ​യി​രു​ന്നു.
64ാം​ ​മി​നു​റ്റി​ൽ​ ​അ​ർ​ജു​ൻ​ ​ജ​യ​രാ​ജി​ന്റെ​ ​കോ​ർ​ണ​ർ​ ​കി​ക്കി​ൽ​ ​ത​ല​വ​ച്ച​ ​വി​ബി​ൻ​ ​തോ​മ​സ് ​നാ​ലാം​ ​ഗോ​ൾ​ ​നേ​ടി.​ 70ാം​ ​മി​നി​റ്റി​ൽ​ ​അ​ർ​ജു​ൻ​ ​ജ​യ​രാ​ജി​ന്റെ​ ​വെ​ടി​യു​ണ്ട​ ​ആൻഡ​മാ​ൻ​ ​ഗോ​ൾ​വ​ല​ ​തു​ള​ച്ചു.​ ​കേ​ര​ളം​ 5​-0.​ ​ടൂ​ർ​ണ​മെ​ന്റി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ഗോ​ളു​ക​ളി​ലൊ​യി​രു​ന്നു​ ​ഇ​ത്.​ ​ അ​ഞ്ചു​മി​നി​റ്റ് ​ഇ​ട​വേ​ള​യി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​ലീ​ഡ് ​എ​ട്ടാ​യി.​ ​സ​ഫ്‌​നാ​ദ്,​ ​നി​ജോ,​ ​സ​ൽ​മാ​ൻ​ ​എ​ന്നി​വ​രാ​യി​രു​ന്നു​ ​സ്‌​കോ​റ​ർ​മാ​ർ.​ ​അ​ധി​ക​സ​മ​യ​ത്ത് ​ര​ണ്ടാം​ ​ഗോ​ളും​ ​നേ​ടി​ ​ഷ​ഫ്‌​നാ​ദ് ​കേ​ര​ള​ത്തി​ന്റെ​ ​ആ​ധി​കാ​രി​ക​ ​ജ​യം​ ​ഉ​റ​പ്പി​ച്ചു.
നാ​ളെ​ ​നി​ർ​ണാ​യ​കം
നാ​ളെ​ ​പോ​ണ്ടി​ച്ചേ​രി​യ്ക്കെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​ൽ​ ​സ​മ​നി​ല​ ​നേ​ടി​യാ​ൽ​ ​പോ​ലും​ ​കേ​ര​ള​ത്തി​ന് ​ഫൈ​ന​ൽ​ ​റൗ​ണ്ടി​ലെ​ത്താം.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​പോ​ണ്ടി​ച്ചേ​രി​ ​ല​ക്ഷ​ദ്വീ​പി​നെ​ ​സ​മ​നി​ല​യി​ൽ​ ​കു​രു​ക്കി.​ ​കേ​ര​ള​ത്തി​ന് ​ആ​റും​ ​പോ​ണ്ടി​ച്ചേ​രി​ക്ക് ​നാ​ലും​ ​പോ​യി​ന്റാ​ണ് ​ഉ​ള്ള​ത്.​ ​ര​ണ്ടു​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ 14​ ​ഗോ​ളു​ക​ൾ​ ​അ​ടി​ച്ച​ ​കേ​ര​ളം​ ​ഒ​രു​ ​ഗോ​ളും​ ​വ​ഴ​ങ്ങി​യി​ട്ടി​ല്ല.