nirav
മാർതോമ എൽ.പി സ്കൂളിന്റെ നിറവ് പദ്ധതി മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ ഉദ്ഘാടനം നിർവഹിക്കുന്നു

വാളകം: വാളകം മാർതോമ എൽ.പി സ്കൂളിന്റെ നിറവ് പദ്ധതി മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രഭാതഭക്ഷണം നൽകുന്ന പി.ടി.എയുടെ പദ്ധതിയാണിത്. സ്കൂൾ ലോക്കൽ മാനേജർ സജി കോശി അദ്ധ്യക്ഷനായി. പ്രധാന അദ്ധ്യാപകൻ റോയ് ജോർജ്, സി.വൈ. ജോളിമോൻ, രജിത, പഞ്ചായത്തംഗം മോൻസി എൽദോസ് തുടങ്ങിയവർ സംസാരിച്ചു.