ആലുവ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ ഇന്നവേഷൻ റാങ്കിംഗിൽ ആലുവ സെന്റ് സേവ്യേഴ്‌സിന് നാല് നക്ഷത്ര അംഗീകാരം. നൂതന ആശയ വികസനം, സംരംഭകത്വം, ബൗദ്ധിക സ്വത്തവകാശം എന്നീ ഘടകങ്ങളെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് റാങ്കിംഗ്. വിദ്യാർത്ഥികളിൽ നൂതന ആശയങ്ങളെ വളർത്തിയെടുക്കുക, സ്ത്രീ ശാക്തീകരണം, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കോളേജിൽ ഇന്നവേഷൻ കൗൺസിൽ പ്രവർത്തിക്കുന്നത്. അതിനുള്ള അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇന്നവേഷൻ കൗൺസിലും എ.ഐ.സി.ടി.ഇയും സാമ്പത്തിക നേട്ടത്തോടെയുള്ള മെന്റർ പദവിയും കോളേജിന് ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും മെന്റർ പദവിയിലേക്ക് തിരഞ്ഞെടുത്ത മൂന്ന് ഇൻസ്റ്റിറ്റ്യൂഷനുകളിൽ ഏക ആർട്‌സ് ആന്റ് സയൻസ് കോളേജാണിത്.
കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. സിസ്റ്റർ ശാലിനി, വൈസ് പ്രിൻസിപ്പാൾ റവ. ഡോ. സിസ്റ്റർ സ്റ്റെല്ല, കൺവീനർമാരായ ഡോ. എസ്. രേവതി, ഷെറീന ജോൺ, സോഷ്യൽ മീഡിയ ചാമ്പ്യൻ സോണിയ ജോൺ മാർക്കോസ്, ഐ.പി.ആർ കോഡിനേറ്റർ ഡോ. അനു ആന്റോ, ഡോ. രശ്മി വർഗീസ്, ഡോ. ന്യുവലി ജോസഫ്, ആസ്മി ആന്റണി, ഡോ. വന്ദന അരവിന്ദൻ, ഡോ. ഷീബ, ഡോ. അൻസ, ഡോ. ലിസ്, ഡോ. ജയ, ഡോ. നിഷ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ഇന്നവേഷൻ അംബാസിഡർ എന്ന പദവിക്ക് കോളേജിലെ 18 അദ്ധ്യാപകരും അർഹരായി.