കാലടി: കാലടിമേഖലയിൽ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ കർഷകർ വലയുന്നു. കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ പിരാരൂരിൽ 20 ഹെക്ടർ സ്ഥലം വെള്ളമില്ലാതെ കൃഷി ചെയ്യാനാകാതെ കിടക്കുകയാണ്. ആവണംകോട് ഇറിഗേഷൻ ഡിസംബർ ആയിട്ടും പ്രവർത്തിക്കാത്തതാണ് കാരണം. മുൻവർഷങ്ങളിൽ ആഗസ്റ്റ് 15 കഴിയുമ്പോൾ പമ്പിംഗ് ആരംഭിക്കാറുണ്ട്. ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിൽ ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് ഓർഡർ ലഭിച്ചില്ലെന്നും കർഷകസംഘം ഭാരവാഹികളുടെ പരാതിയിൽ പറയുന്നു. കാലടി മേഖലയിൽ കൃഷിക്കാവശ്യമായ വെള്ളം അതിവേഗത്തിൽ പമ്പിംഗ് നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് കർഷക സംഘം ആവശ്യപ്പെട്ടു.