nayarambalam-school
ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നായരമ്പലം ബി.വി.എച്ച്.എസ്.എസ് ടീം പരിശീലകർക്കും അദ്ധ്യാപകർക്കുമൊപ്പം

കൊച്ചി: ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നായരമ്പലം ബി.വി.എച്ച്.എസ്.എസ് സ്‌പോർട്‌സ് അക്കാഡമിയിലെ കായികതാരങ്ങളെ സ്‌കൂൾ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കോതമംഗലം എം.എ കോളേജിലും എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും 3 ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ഒരു സ്വർണ്ണം, 12 വെള്ളി, 11 വെങ്കലം എന്നീ മെഡലുകളോടെ 183 പോയിന്റ് കരസ്ഥമാക്കിയാണ് നായരമ്പലത്തെ ചുണക്കുട്ടികൾ 3 ാം സ്ഥാനം കരസ്ഥമാക്കിയത്. കൂടാതെ അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിലും അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിലും അണ്ടർ 23 ആൺകുട്ടികളുടെ വിഭാഗത്തിലും രണ്ടാം സ്ഥാനം ബി.വി.എച്ച്. എസ്. എസിന് ആയിരുന്നു. ഈ മത്സരത്തിൽ നിന്നും 24 ഇനങ്ങൾക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് അർഹത നേടുകയും ചെയ്തു. ചടങ്ങിൽ സ്‌കൂൾ മാനേജർ എൻ. എ വേണുഗോപാൽ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ. കെ. ബിന്ദു, പി.ടി.എ പ്രസിഡന്റ് അൻസ, ഹെഡ്മിസ്ട്രസ് എം.കെ ഗിരിജ, പ്രിൻസിപ്പൽ പി.മിനി, കായിക അദ്ധ്യാപകൻ കെ.എ.സാദിഖ്, അക്കാഡമി ഭാരവാഹികളായ കെ.ബി. വിശ്വനാഥ്, കെ. ബി. അമേഖ, കെ.എസ്. ശിഹാൽമണി തുടങ്ങിയവർ പങ്കെടുത്തു.