കൊച്ചി: പ്രാഥമിക സഹകരണ ബാങ്ക്, സംഘങ്ങൾക്കെതിരെ റിസർവ് ബാങ്കിന്റെ ഭീഷണിക്കെതി​രെ റി​സർവ് ബാങ്കി​ന് മുന്നി​ൽ സഹകരണ ജനാധിപത്യ വേദി സംഘടിപ്പിച്ച സഹകാരി പ്രതിഷേധ ധർണ ടി​.ജെ.വി​നോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വേദി ജില്ല പ്രസിഡന്റ് ഒ. ദേവസി അദ്ധ്യക്ഷനായിരുന്നു. കൺ​വീനർ കെ.പി. ബേബി, മുഹമ്മദ് ഷിയാസ്, അഡ്വ. അബ്ദുൾ മുത്തലിബ്, കെ.പി. ധനപാലൻ, മനോജ് മൂത്തേടൻ, തുടങ്ങി​യവർ സംസാരിച്ചു.