ralley
ഊർജ്ജ സംരക്ഷണ ബോധവത്ക്കരണ റാലി അഡ്വ.പി.വി. ശ്രീനിജിൻ എംഎൽ.എ ഫ്ളാഗ് ഓഫ് ചെയ്യുന്നു

കിഴക്കമ്പലം: എനർജി മാനജ്‌മെന്റ് സെന്റർ, സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്മെന്റ്, രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ്, എൻകോൺ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വാഴക്കുളം പഞ്ചായത്തിൽ നടത്തിയ ഊർജ്ജ സംരക്ഷണ ബോധവത്കരണ റാലി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ അദ്ധ്യക്ഷനായി. ഷെജീന ഹൈദ്റോസ്, വിനീത ഷിബു, സുഷമ, ഫാ.ജിനോ തുടങ്ങിയവർ സംസാരിച്ചു.