ebility-test
ലോക ഭിന്നശേഷി വാരാചരണം സമാപനം മന്ത്രി പി. രാജീവ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സമഗ്ര ശിക്ഷ കേരളം ആലുവ ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തിയ ലോക ഭിന്നശേഷി വാരാചരണം 'എബിലിറ്റി ഫെസ്റ്റ് 2021' സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ഭിന്നശേഷി കുട്ടികൾക്ക് 60 കുടകൾ സൗജന്യമായി നിർമ്മിച്ച് നൽകിയ ഭിന്നശേഷിക്കാരനായ ജെഫിൻ ഇട്ടിച്ചനെ ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ആദരിച്ചു. ഭിന്നശേഷി വാരാചരണത്തിലെ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഉഷ മാനാട്ട്, ബ്ലോക്ക് കോഡിനേറ്റർ ആർ.എസ്. സോണിയ, ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ്‌പെറ്റ് തെരേസ് ജേക്കബ്, രാജി സന്തോഷ്, ജെബി മേത്തർ, ലീലാ ബാബു, ഫാസിൽ ഹുസൈൻ, പി.ബി. രാജേഷ്, ലത്തീഫ് പൂഴിത്തുറ, എം.ബി. സൈമൺ, പി.എ. ഷെരീഫ്, അംബിക ചന്ദ്രൻ, മിനി ബൈജു, ശ്രീലതാ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.