
അങ്കമാലി: രക്തകോശം നശിച്ച് ഉണ്ടാകുന്ന രക്താർബുദത്തിന് കൈത്താങ്ങായി ഫിസാറ്റ് വിദ്യാർത്ഥികൾ കോശങ്ങൾ എത്തിച്ചു നൽകും. ഫിസാറ്റിലെ നൂറിലേറെ വിദ്യാർത്ഥികളാണ് ഇതിനായ് മുന്നിട്ടിടിറങ്ങിയത്. കേരള സാങ്കേതിക സർവ്വകലാശാലയുടെ എൻ.എസ്.എസ്- കെ.ടി.യു.കെയർ വിഭാഗവും ക്യാൻസർ രോഗികൾക്കായി പ്രവർത്തിക്കുന്ന ബാംഗ്ളൂർ ആസ്ഥാനമായ ഡി.കെ.എം.എസ് - ബി.എം.എസ്.ടി സംഘടനയും ഫിസാറ്റ് എൻ.എസ്.എസ്.വിഭാഗവും സംയുക്തമായാണ് കോശദാതാക്കളുടെ സംഗമം ഒരുക്കിയത്. വിദ്യാർത്ഥികളായ ഷെമീൻ മജീദ്, അമൽ ഷമ്മി, കെ.പി.അപർണ്ണ, ആർ.എച്ച്.അനുപമ, പ്രണോയ് കെ.ഐസക്, എസ്.ജെ ഗൗമതി എന്നിവരാണ് കോശദാന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ആദ്യപടിയെന്ന നിലയ്ക്ക് നൂറോളം വിദ്യാർത്ഥികളുടെ സാമ്പിളുകൾ പരിശോധിച്ചു.