പറവൂർ: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി ടി.ആർ. ബോസ്, കെ.ഡി. വേണുഗോപാൽ, ടി.ജി. അശോകൻ, കെ.എ. വിദ്യാനന്ദൻ, കെ.എം. അംബ്രോസ്, വി.എസ്. ഷഡാനനൻ, പി.പി. അജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.