mb-rajesh
ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പുസ്തകോത്സവം ആലുവ യു.സി കോളേജിൽ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അക്ഷരം പഠിക്കാനും പഠിപ്പിക്കാനും വായനശാലകൾ തുടങ്ങണമെന്ന് ശ്രീനാരായണ ഗുരുദേവൻ ആഹ്വാനം ചെയ്തതായി നിയമസഭ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പുസ്തകോത്സവം ആലുവ യു.സി കോളേജിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.

അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണനും ഗ്രന്ഥശാല അക്ഷരസേനസംഗമം ജോൺ ഫെർണാണ്ടസും ചിത്രകലാ ക്യാമ്പ് കവിത ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ, ഡോ. കെ.ജി. പൗലോസ്, പ്രൊഫ. എം. തോമസ് മാത്യു, ഡോ. മിനി ആലീസ്, കെ. രമ, ഡോ. താര കെ. സൈമൺ, ഡോ. എം.ഐ. പുന്നൂസ് എന്നിവർ പങ്കെടുത്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 10ന് 'ദേശകവിതക്കൊപ്പം" പരിപാടി നടക്കും. അറുപതിലേറെ പുസ്തകപ്രസാധകരുടെ പുസ്തകങ്ങൾക്ക് 33.3 ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്.