krlcc
2021ലെ ലത്തീൻ കത്തോലിക്കാദിനാചരണത്തിന് തുടക്കംകുറിച്ചുകൊണ്ട് വരാപ്പുഴ ആർച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ അങ്കണത്തിൽ കെ.ആർ.എൽ.സി.സി പതാക ഉയർത്തുന്നു.

കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഏകോപന നയരൂപീകരണ സമിതിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി) ലത്തീൻ കത്തോലിക്കാദിനമായി ആഘോഷിച്ചു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് എറണാകുളത്ത് സെന്റ് ഫ്രാൻസിസ് അസിസി കത്തീഡ്രൽ അങ്കണത്തിൽ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പതാക ഉയർത്തി. ആഘോഷങ്ങളുടെ ഭാഗമായി നാളെ ഇ.എസ്.എസ്.എസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ ശക്തീകരണം ലക്ഷ്യമാക്കി കെ.ആർ.എൽ.സി.സി ആരംഭിക്കുന്ന പഠനക്കളരി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
ഉദ്ഘാടനം ചെയ്യും.