വൈപ്പിൻ: വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗം നേതൃസ്ഥാനത്തെത്തിയതിന്റെ രജതജൂബിലി ആഘോഷം
നാളെ വൈകിട്ട് 2.30 ന് എടവനക്കാട് എസ്.എൻ സ്മാരക സാമൂഹ്യസേവാ സംഘം ഓഡിറ്റോറിയത്തിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി സ്വാഗതം പറയും. മുൻ എം.പി കെ.പി. ധനപാലൻ മുഖ്യപ്രഭാഷണം നടത്തും. യോഗം ബോർഡ് മെമ്പർ കെ. പി. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ. വി. സുധീശൻ എന്നിവർ പ്രസംഗിക്കും.
വൈപ്പിൻകരയിലെ ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ, കുടുംബ യൂണിറ്റുകളുടെയും മൈക്രോ സംഘങ്ങളുടെയും പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ട് 4 മുതൽ ചേർത്തലയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാർ, പ്രമുഖ പാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ, ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തുടങ്ങിയവർ പങ്കെടുക്കുന്ന രജത ജൂബിലി സമ്മേളനത്തിന്റെ തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കും.