1

പള്ളുരുത്തി:കുമ്പളങ്ങി സെൻട്രൽ ശാഖയിലെ സഹോദരൻ അയ്യപ്പൻ സ്മാരക കുടുംബ യൂണിറ്റിന്റെ കുടുംബസംഗമവും വാർഷിക തിരഞ്ഞെടുപ്പും നടന്നു. ശാഖാ പ്രസിഡന്റ് എൻ. എസ്. സുമേഷ് അദ്ധ്യക്ഷതയിൽ നടന്ന പരിപാടി യോഗം ഡയറക്ടർ ബോർഡ് അംഗം സി. കെ. ടെൽഫി ഉദ്ഘാടനം ചെയ്തു. കൊച്ചി യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ, ശാഖ സെക്രട്ടറി പ്രദീപ് മാവുങ്കൽ, കുടുംബ യൂണിറ്റ് കൺവീനർ സുധ ജയന്തൻ, വനിതാ സംഘം കൺവീനർ ലേഖ, സെക്രട്ടറി സീന ഷിജിൽ, ചെയർ പേഴ്സൺ സൈനി പ്രസാദ്, യൂണിറ്റ് ജനറൽ കൺവീനർ സുലതാവത്സൻ, യൂണിറ്റ് ചെയർമാൻ സി.വി.വിഭു, സി.വി ഗിരീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികളായി സി.വി. വിഭു (ചെയർമാൻ) സുധ ജയന്തൻ (കൺവീനർ)കമ്മറ്റി അംഗങ്ങളായി ജലജ ചന്ദ്രബോസ്, സിന്ധു ശശി, ഭാരതി ചിദംബരൻ, ഷീജ ദുഷ്യന്തൻ, സുജ വിഭു, വത്സല ദിനേശൻ, സജിത ജോഷി, സ്മിത അനീഷ്, മിനി സുനിൽ, ശോഭ പ്രസന്നൻ, വത്സല പ്രതാപൻ എന്നിവരെ തിരഞ്ഞെടുത്തു.