
കളമശേരി: ദീർഘനാളായി കുടിവെള്ളക്ഷാമം നേരിടുന്ന ചങ്ങമ്പുഴനഗർ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ നിർവഹിച്ചു. ഇതോടെ 25, 26, 28 വാർഡുകളിൽ ആവശ്യത്തിന് കുടിവെള്ളമെത്തും. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 14.2 ലക്ഷം രൂപ വാട്ടർ അതോറിറ്റിയിൽ ഡെപ്പോസിറ്റ് ചെയ്താണ് പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. വാർഡ് കൗൺസിലർ വാണി ദേവി അദ്ധ്യക്ഷത വഹിച്ചു. കേരള വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ അഗസ്റ്റിൻ, മുൻ കൗൺസിലർ എം.എ. വഹാബ്, പി.എം. നജീബ് തുടങ്ങിയവർ പങ്കെടുത്തു.