തോപ്പുംപടി: കാർബൺ മുക്ത പദ്ധതിക്കായി കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ് ) നോർവേയുമായി പദ്ധതി തയ്യാറാക്കുന്നു. ഇൻഡി പ്ലസ് എന്ന പദ്ധതി മത്സ്യമേഖല കേന്ദ്രീകരിച്ചാണ് നടത്തുക. ആഗോള താപന മുക്ത പ ദ്ധതിയിൽ സമുദ്രവിഭവ മേഖലയെ ശുദ്ധവും ഹരിതവുമായ സാങ്കേതിക വിദ്യകളിലേയ്ക്ക് പരിവർത്തനം ചെയ്യുകയാണ് ലക്ഷ്യം. ഇന്ത്യൻ റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ് മേഖലയടക്കമുള്ളവയുടെ പരിവർത്തനമാണിത്. നോർവീജിയൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയുമായാണ് സഹകരണം. കൂടാതെ ചെന്നൈ ഐ.ഐ.ടി, ബിറ്റ് സ്പിലാനി, ബാംഗ്ലൂർ ഐ.ഐ.എസ്.സി എന്നിവരും പങ്കാളികളായുണ്ട്. സമുദ്രോത്പന്ന മേഖലയിലെ കാർബൺഡയോക്സൈഡ് അടിസ്ഥാനമാക്കിയുള്ള റഫ്രിജറേഷനും ഹീറ്റിംഗ് സംവിധാനങ്ങളും പ്രകൃതിദത്തവും സുരക്ഷിത ശുചിത്വ റഫ്രിജറേറ്ററുകൾ സ്ഥാപിക്കും. ഇതിനോടനുബന്ധിച്ച് റഫ്രിജറേഷൻ ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ ശില്പശാല നടത്തി. സിഫ്റ്റ് ഡയറക്ടർ ഡോ. രവിശങ്കർ, പ്രൊഫ. സി.എൻ.ആർമിൻ ഹാഫ് നർ (നോർവേ സർവ്വകലാശാല ), ഡോ. സിമർ പ്രീത് സിംഗ് എന്നിവർ വിഷയാവതരണം നടത്തി.