പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റ് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. കോളേജ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കോളേജ് സെക്രട്ടറി കെ.ആർ. കുസുമൻ, മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, ട്രഷറർ വി.പി. ആശ്പ്രസാദ് എന്നിവർ സംസാരിച്ചു.