ആലുവ: കെ.എസ്.എഫ്.ഇ നിസഹകരണ സമരം ശക്തിപ്പെടുത്താനും റീജിയണൽ, ഹെഡ് ഓഫീസ് ഉപരോധം വിജയമാക്കാനും കെ.എസ്.എഫ്.ഇ ഏജന്റ് അസോസിയേഷൻ ആലുവ മേഖലാ സമ്മേളനം തീരുമാനിച്ചു. സി.ഐ.ടി.യു ആലുവ ഏരിയാ സെക്രട്ടറി പി.എം. സഹീർ ഉദ്ഘാടനം ചെയ്തു. പി.സി. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ബി. സന്ധ്യ, ജില്ലാ സെക്രട്ടറി എ.എം. ജയൻ, വി.എം. ആസാദ്, സാജൻ പാലമറ്റം, കെ.കെ. സുദർശനൻ, കെ.പി. ജോയി, കെ.ആർ. രേഖ, കെ.കെ. സുരേഷ്, എസ്. ശശി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.ആർ. രേഖ (പ്രസിഡന്റ്) കെ.എ. രമേശ് (വൈസ് പ്രസിഡന്റ്), കെ.കെ. സുരേഷ് (സെക്രട്ടറി), എം.സി. സാജൻ (ജോയിന്റ് സെക്രട്ടറി), യു.ടി. രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.