ആലുവ: ആലങ്ങാട് യോഗം ട്രസ്റ്റിന്റെയും ആലുവ അയ്യപ്പ സേവാസംഘത്തിന്റെയും സഹകരണത്തോടെ മണപ്പുറം ഭജനമഠത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് പാനകപൂജ നടത്തി. ആലങ്ങാട് യോഗം പെരിയ സ്വാമി കുറ്റിപ്പുഴ മോഹനചന്ദ്രൻ സ്വാമി പൂജയ്ക്ക് കർമ്മികത്വം വഹിച്ചു. ആലങ്ങാട് യോഗം വെളിച്ചപ്പാട് കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, ആലങ്ങാട് യോഗം ട്രസ്റ്റ് ചെയർമാൻ കെ. അയ്യപ്പദാസ്, സെക്രട്ടറി മധുസൂദനൻ, ട്രഷറർ ഹരീഷ് കുമാർ, ട്രസ്റ്റി കലാധരൻ, ഭജന മഠം ഭാരവാഹികളായ എസ്. അച്യുതൻപിള്ള, ഗോപാലകൃഷ്ണൻ, ദാമോദരൻ നമ്പീശൻ തുടങ്ങിയവർ നേതൃത്വം നൽകി.