മൂവാറ്റുപുഴ: എയ്ഡ്‌സ് ബോധവത്കരണം മുൻനിറുത്തി നിർമല കോളേജ് എൻ.എസ്.എസ് യൂണിറ്റ് റാലിയും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത റാലി ശ്രദ്ധേയമായി. നിർമല കോളേജ് എൻ. സി. സി കമാൻഡിംഗ് ഓഫീസർ കേണൽ വീരേന്ദർ ദത്ത്വാലിയ റാലി ഫ്ലാഗ് ഓഫ് ചെയ്തു. നിർമല കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ് എയ്ഡ്‌സ് ദിന സന്ദേശം നൽകി. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. നോയൽ റോസ്, ഡോ.രാജേഷ് കുമാർ, സെക്രട്ടറിമാരായ ജെറിൻ, ഡെൽന എന്നിവർ നേതൃത്വം നൽകി.