suseela-t-bhat

മട്ടാഞ്ചേരി: വടക്കേ ചെറളായി 4/1051ബിയിൽ പരേതനായ എ. ത്രിവിക്രമ ഭട്ടിന്റെ ഭാര്യ കൊങ്കണി കവയിത്രിയും നാടക രചയിതാവുമായ സുശീല ടി. ഭട്ട് (80) നിര്യാതയായി. കൊങ്കണി പാരമ്പര്യ വിഭവ പുസ്തക രചനയിലൂടെയും സാംസ്ക്കാരിക-സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയയായിരുന്നു. ഗോശ്രീപുരം കൊങ്കണി കേന്ദ്ര, ജി.എസ്.ബി മഹാസഭ, കേരള കൊങ്കണി അക്കാഡമി, ബാലഗോകുലം തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹിയുമായിരുന്നു. മക്കൾ: സന്ധ്യ പ്രഭു (എൽ.ഐ.സി, കൊച്ചി), സിന്ധു ഷേണായ്. മരുമക്കൾ: വിദ്യാധർ പ്രഭു (ഐ.എം.ഡി), വിവേക് ഷേണായ് (ചാർട്ടേഡ് അക്കൗണ്ടന്റ്).