upspaipra
ലോക ഭിന്നശേഷി ദിനത്തിൽ പായിപ്ര ഗവ.യുപി സ്കൂളിൽ നടന്ന സൈക്കിൾ റാലി പിടിഎ പ്രസിഡന്റ് നസീമ സുനിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

മൂവാറ്റുപുഴ: ലോകഭിന്നശേഷി ദിനത്തിൽ പായിപ്ര ഗവ.യുപി സ്കൂളിൽ ബോധവത്കരണ സൈക്കിൾ റാലി നടത്തി. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് വി .എ .റഹീമ ബീവി ഭിന്നശേഷി ദിന സന്ദേശം നൽകി. കുട്ടികൾക്കായി ചിത്രരചന മത്സരം, കേക്ക് മുറിക്കൽ എന്നിവയും നടന്നു. പി. ടി .എ അംഗം നൗഷാദ് പി ഇ,​ അദ്ധ്യാപകരായ കെ .എം .നൗഫൽ, സലീന എ, രാധാമണി സുനിൽ, രാജേഷ് സി .എ എന്നിവർ നേതൃത്വം നൽകി.