ആലുവ: 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കയറ്റിയും ഇറക്കിയും തമിഴ്‌നാട് സർക്കാർ നടത്തുന്ന ജനദ്രോഹത്തിനെതിരെയും സംസ്ഥാന സർക്കാരിന്റെ കുറ്റകരമായ നിസംഗതയിൽ പ്രതിഷേധിച്ചും സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ. റസൽ ജോയിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് വള്ളക്കടവിൽ മാർച്ച് സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി അമൃതപ്രീതം അറിയിച്ചു. ചപ്പാത്ത് പാലത്തിൽ നിന്നാരംഭിക്കുന്ന മാർച്ച് വള്ളക്കടവ് ചെക്ക്‌പോസ്റ്റിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ സേവ് കേരള ബ്രിഗേഡ് പ്രവർത്തകരും വിവിധ സംഘടന പ്രവർത്തകരും പങ്കെടുക്കും.