
കൊച്ചി: ജില്ലയിൽ ഇന്നലെ 770 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 743 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേർ ഇതരസംസ്ഥാനത്ത് നിന്ന് എത്തിവരാണ്. 23 പേരുടെ ഉറവിടം വ്യക്തമല്ല. 848 രോഗമുക്തി നേടി. 25032 പേരാണ് ജില്ലയിൽ ആകെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ 24519 പേർ കൊവിഡ് വാക്‌സിന് സ്വീകരിച്ചു. 21577 പേർ സെക്കൻഡ് ഡോസാണ് എടുത്തത്. കോവിഷീൽഡ് 23607 ഡോസും 896 ഡോസ് കോവാക്സിനും 16 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 5164640 ഡോസ് വാക്സിനാണ് നൽകിയത്. 3001201 ആദ്യ ഡോസ് വാക്സിനും 2163439 സെക്കൻഡ് ഡോസ് വാക്സിനും നൽകി.