മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്തിലെ മടക്കത്താനം ജംഗ്ഷനിൽ പുതിയ മാവേലി സ്റ്റോർ അനുവദിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം സർക്കാരിനോട് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ നിയോജക മണ്ഡത്തിലെ മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളും വഴി ജനങ്ങൾക്ക് വിതരണം ചെയ്തു വരുന്ന സബ്സിഡിയുള്ള ഇനങ്ങളുടെ കുറവ് പരിഹരിക്കണമെന്നും ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനിടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി സഞ്ചരിക്കുന്ന വിൽപ്പനശാലകൾ ഡിസംബർ 8,9 തീയതികളിൽ മൂറ്റുപുഴയിൽ പര്യടനം നടത്തും. ശരാശരി ഒന്നര മണിക്കൂർ ഒരുകേന്ദ്രത്തിൽ വില്പന നടത്തും.