വരാപ്പുഴ: വരാപ്പുഴ പപ്പൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടന്ന 51-ാമത് പപ്പൻ സ്മാരക സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗം ഫൈനലിൽ ആലുവ സെന്റ് സേവ്യേയേഴ്സ് കോളേജും പുരുഷ വിഭാഗം ഫൈനലിൽ കൊച്ചി കസ്റ്റംസും ജേതാക്കളായി. വിജയികൾക്ക് എറണാകുളം ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് ടി.ബി.ജോയി ബാബു പാരിതോഷികം നൽകി. വി.എ.മൊയ്തീൻ നൈന, എസ്.ടി.ഹരിലാൽ, ടി.ആർ.ബിന്നി, ആൻഡ്രൂസ് കടുത്തൂസ്, പി.ദേവരാജൻ എന്നിവർ പ്രസംഗിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് എറണാകുളം ജില്ലയിൽ ആരംഭിച്ച നാല് പരിശീലന കേന്ദ്രങ്ങളിലെ മുഖ്യപരിശീലകനായ എം.എച്ച്.കുമാരയെ (കർണ്ണാടക ) എറണാകുളം ജില്ലാ വോളിബോൾ അസോസിയേഷനു വേണ്ടി മുൻ ഇന്ത്യൻ വോളിബാൾ കാപ്ടനും കസ്റ്റംസ് കമ്മീഷണറുമായ വി.എ. മൊയ്തീൻ നൈന ആദരിച്ചു.