കൊച്ചി: കൊച്ചി കോർപ്പറേഷനിൽ നിന്ന് റെഗുലർ, കണ്ടിജന്റ് പെൻഷൻ വാങ്ങുന്ന സർക്കാരിന്റെ ആരോഗ്യപദ്ധതിയായ മെഡിസെപ്പിൽ അംഗങ്ങളായിട്ടില്ലാത്തവർ അടിയന്തരമായി കോർപ്പറേഷൻ മെയിൻ ഓഫീസിലെത്തി അനുബന്ധം 1 ഫോറം പൂരിപ്പിച്ച് അക്കൗണ്ട്സ് വിഭാഗത്തിലെ പെൻഷൻ സെക്ഷനുകളിൽ നൽകണമെന്ന് കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു.