santhosh
സന്തോഷ്

കൊച്ചി: കാൻസർ ബാധിതനായ പെയിന്റിംഗ് തൊഴിലാളി ചികിത്സാസഹായം തേടുന്നു. വടക്കൻപറവൂർ ചിറ്റാറ്റുകര സ്വദേശി ഇ.കെ സന്തോഷാണ് (49) ജീവിതം തിരിച്ചുപിടിക്കാനായി സുമനസുകളുടെ കരുണ തേടുന്നത്. നിർദ്ധന കുടുംബത്തിന്റെ ഏക അത്താണിയാണ്. 2011ലാണ് സന്തോഷിന് കാൻസർ ബാധിച്ചത്. പിന്നീട് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. അസുഖം മുർച്ഛിച്ചതോടെ ജോലിക്ക് പോകാൻ കഴിയാതെയായി. വർഷങ്ങളായുള്ള ചികിത്സയ്ക്ക് നല്ലൊരു തുക ഇതിനോടകം തന്നെ ചെലവാക്കിയ കുടുംബത്തിന് ബോൺമാരോ ട്രാൻസ്‌പ്ലാന്റേഷന് വേണ്ട 10 ലക്ഷം രൂപ സ്വപ്‌നം കാണുന്നതിലും അപ്പുറമാണ്.

എത്രയുംവേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. സാഹചര്യം മനസിലാക്കിയ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ സഹായത്താലാണ് ഇതുവരെ ചികിത്സ നടത്തിയത്. മറ്റ് വരുമാനമാർഗം ഇല്ലാതായതും കുടുംബത്തിന് തിരിച്ചടിയായി. സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിൽ വടക്കേക്കര ബാങ്ക് ഒഫ് ഇന്ത്യയിൽ അക്കൗണ്ട് തുറന്നിരിക്കുയാണ് സന്തോഷ്. അക്കൗണ്ട് നമ്പർ 856110110001459, ഐ.എഫ്.എസ്.സി ബി.കെ.ഐ.ഡി 0008561, ഗൂഗിൾ പേ 8129066816.