 
പറവൂർ: പറവൂർ നഗരപ്രദേശത്തുള്ള തോടുകൾ ശുചീകരിക്കുന്നു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, 29 വാർഡുകളിലെയും കൗൺസിലർമാർ നിർദ്ദേശിച്ച പ്രദേശങ്ങളിലെ തോടുകളാണ് ശുചീകരിക്കുന്നത്. ഓരോ വാർഡിലേക്കുമായി 40,000 രൂപ വീതമുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തോടുകൾ ശുചീകരിക്കുന്നതോടെ പ്രദേശത്തെ വെള്ളക്കെട്ടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പ്യത്ത് പറഞ്ഞു.