അങ്കമാലി: സംസ്ഥാന സർക്കാരിന്റെ അതിദരിദ്രരുടെ അതിജീവനം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ജനകീയ സമിതികൾ, വാർഡ്തല ജനകീയ സമിതി അംഗങ്ങൾക്കും പരിശീലനം നൽകി. കില നിയോഗിച്ച ജനകീയാസൂത്രണം അങ്കമാലി ബ്ലോക്ക് തല കോർഡിനേറ്റർ പി.കെ.വർഗീസിന്റെ നേതൃത്വത്തിലുള്ള റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ പി.ശശി ,ബേബി ഏല്യാസ്, എസ്.സുരേഷ് ബാബു, ഉഷ പ്രേമൻ, ബിനി ബി.നയർ, എം.ആർ.വിദ്യാധരൻ, എ.എസ്.ഹരിദാസ് എന്നിവരാണ് ക്ലാസ്സുകൾ നയിച്ചത്.