ആലങ്ങാട്: വെളിയത്തുനാട് പാടശേഖരസമിതിക്ക് കീഴിൽ കൊയ്ത്ത്‌മെതിയന്ത്രം വാടകയ്ക്ക് എടുത്തതിലുള്ള അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ്. ഇസ്മായേൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു, മണ്ഡലം പ്രസിഡന്റ് എ.എം. അലി, ബ്ലോക്ക് ഭാരവാഹികളായ എ.എം. അബൂബക്കർ, വി.ഐ. കരീം, കെ.എ. ജോസഫ്, കെ.ആർ. നന്ദകുമാർ, റഷീദ് കൊടിയൻ, എം.പി. റഷീദ്, സുബൈർഖാൻ, അഷറഫ് അരീക്കോടത്ത്, വി.എം. അബ്ദുൾ കലാം, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഇ.എം. അബ്ദുൾ സലാം, ജി.വി. പോൾസൺ, ടി.എ. മുജീബ്, സൂസൻ വർഗീസ്, വി.എ. മുഹമ്മദ് അനസ്, നജീബ് പള്ളത്ത്, പി.കെ. ഹഫ്‌സർ എന്നിവർ പ്രസംഗിച്ചു.