അങ്കമാലി: ഡി.വൈ എഫ് ഐ അങ്കമാലി ബ്ലോക്ക് കൺവെൻഷൻ അങ്കമാലി സി.എസ്.എ ഹാളിൽ നടന്നു. ജില്ലാ സെക്രട്ടറി എ.എൻ.അർഷാദ് ഉദ്ഘാടനം ചെയ്തു. പി.യു ജോമോൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗം ബിബിൻ വർഗീസ്, അനീഷ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.യു.ജോമോൻ (പ്രസിഡന്റ്), റോജീസ് മുണ്ടപ്ലാക്കൽ, അനിൽ ഡേവീസ് (വൈസ് പ്രസിഡന്റ്), സച്ചിൻ കുരിയാക്കോസ് ,എൽദോ ബേബി ,രഞ്ജിത്ത് കെ. ദേവൻ (ജോ. സെക്രട്ടറിമാർ) അനിഷ് വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.