ആലുവ: സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും സ്വന്തം മക്കളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന് തുല്യമാണെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ 49-ാമത് പ്രീമാരേജ് കോഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം അസി: സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, യൂണിയൻ കൗൺസിലർമാരായ ശ്രീ. കെ.കെ.മോഹനൻ, സജീവൻ ഇടച്ചിറ, യൂണിയൻ വനിതാ സംഘം സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, സൈബർ സേന യൂണിയൻ ചെയർമാൻ കെ.ജി.ജഗൽകുമാർ, വനിതാ സംഘം കൗൺസിലർമാരായ ഷിജി ഷാജി, ഷിബി ബോസ്, ലീല രവീന്ദ്രൻ, സജിത സുഭാഷണൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ പായിപ്ര ദമനൻ, ഡോ. സുരേഷ്, ഡോ. ശരത്, പി.പി. ബിന്ദു എന്നിവർ ക്ലാസെടുത്തു. ഇന്നും സമാപിക്കും.